സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഈ വർഷം ഇതുവരെ 97 പേർക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ളപ്പോൾ കേരളത്തിൽ മരണം നിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക പരത്തുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഒക്ടോബർ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശി 63 വയസ്സുകാരൻ മരിച്ചതും അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് കൊല്ലം സ്വദേശിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന പരിശോധന റിപ്പോർട്ട് പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൽ രോഗം നിർണയം കൃത്യമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒഴുക്കില്ലാത്ത കുളങ്ങളിൽ കുളിച്ചവർക്ക് രോഗം വരുന്നതെന്നാണ് ആരോഗ്യവകുപ്പ് ആദ്യഘട്ടത്തിൽ ആദ്യഘട്ടത്തിൽ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്കപരത്തുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

