
2023 ഒക്ടോബർ ഏഴിലെ ആക്രമണം ; അന്വേഷണ കമ്മീഷൻ രൂപീകരണ ചർച്ച മാറ്റി വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
2023 ഒക്ടോബർ ഏഴിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച മൂന്ന് മാസത്തേക്ക് മാറ്റിവെക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു. ഇസ്രായേലി അറ്റോർണി ജനറൽ ഗലി ബഹരവ് മിയാരയുടെ അഭിപ്രായത്തിന് വിരുദ്ധമായാണ് നെതന്യാഹുവിന്‍റെ തീരുമാനം. വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതി ഇടപെടുകയും യോഗം ചേരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. യോഗത്തിൽ നെതന്യാഹുവും അറ്റോർണി ജനറലും തമ്മിൽ വാഗ്വാദം ഉണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഉടൻ…