Headlines

തൊഴിലാളികളുടെ ആരോഗ്യത്തിനായി കൈകോർത്ത് ദുബൈ; ലേബർ റൺ ഞായറാഴ്ച

തൊഴിലാളികളുടെ ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലേബർ റൺ 2026’ ഈ ഞായറാഴ്ച (ജനുവരി 25) നടക്കും. ദുബൈ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ ഖുറാനിക് പാർക്കിൽ രാവിലെ 7.30-ന് പരിപാടി ആരംഭിക്കും

“Together, We Run to Support Workforce Health” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും. പുരുഷന്മാർക്കായി 6 കിലോമീറ്റർ, 3 കിലോമീറ്റർ വിഭാഗങ്ങളും സ്ത്രീകൾക്കായി 3 കിലോമീറ്റർ വിഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്.

തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് ദുബൈ നൽകുന്ന വലിയ പ്രാധാന്യത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യുഎഇയുടെ സുസ്ഥിര വികസനത്തിന്റെയും പുരോഗതിയുടെയും പ്രധാന തൂണുകളാണ് തൊഴിലാളി സമൂഹമെന്നും, അവരുടെ പ്രയത്നങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കായിക വേദികൾ തൊഴിലാളികളിൽ ഐക്യവും സന്തോഷവും വളർത്തുന്നതോടൊപ്പം സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന യുഎഇയുടെ സന്ദേശം ശക്തിപ്പെടുത്തുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.

തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സന്തോഷകരമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് ജി ഡി ആർ എഫ് എ ദുബായ് – ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബൈ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്‌സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പരസ്പര സംവാദം ശക്തിപ്പെടുത്താനും ലേബർ റൺ വലിയ അവസരമാണെന്നും, ഫിറ്റായ തൊഴില്സേന ഉൽപ്പാദനക്ഷമതയും മാനസിക സന്തോഷവും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ–സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ ഉത്തമ ഉദാഹരണവുമാണ് ഈ പരിപാടിയെന്നും ബിൻ സുറൂർ പറഞ്ഞു.

“സൂപ്പർ ഫിറ്റ് വർക്ക്ഫോഴ്സ്, സൂപ്പർ ഹിറ്റ് വർക്ക്ഫോഴ്സ്” എന്ന സന്ദേശമുയർത്തുന്ന ഏഴാമത് ലേബർ റണ്ണിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി, തഖ്‌ദീർ അവാർഡ് ഉൾപ്പെടെയുള്ള സംരംഭത്തിന് പിന്തുണയായിട്ടുണ്ട്

Leave a Reply