Begin typing your search...
കുവൈത്തിൽ വാട്ടർ ബൈക്കിൽ നിന്ന് കടലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി : ഗ്രീൻ ഐലൻഡിന് പുറത്ത് കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വാട്ടർ ബൈക്കിൽ നിന്ന് ഒരാൾ കടലിലേക്ക് വീണതായി ഇന്നലെ ഉച്ചയ്ക്കാണ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിലേക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് ഫയർ ഡിപ്പാർട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
സാൽമിയ, ഷുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും ഡൈവേഴ്‌സ് വിഭാഗവും കുവൈത്ത് സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കോസ്റ്റ് ഗാർഡ് ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ സംഭവസ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൃതദേഹം കോസ്റ്റ് ഗാർഡ് ബോട്ടിൽ സാൽമിയ ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി.
Next Story