Begin typing your search...

കുവൈത്തിൽ ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം

കുവൈത്തിൽ ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഡിജിറ്റൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ച് കുവൈത്ത് സർക്കാർ. ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേർന്ന ഇലക്ട്രോണിക് അഡ്വർടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓൺലൈൻ പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇലക്ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ സമിതിയുടെ നേതൃത്വത്തിൽ ഉടൻ രൂപം നൽകുമെന്ന് ഇൻഫർമേഷൻ മന്ത്രാലയ വക്താവ് അൻവർ മുറാദ് അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഫർമേഷൻ ടെക്നോളജി, കുവൈറ്റ് മുനിസിപ്പാലിറ്റി, ഇലക്ട്രോണിക് ക്രൈം ഡിപ്പാർട്ട്മെന്റ്, ഇലക്ട്രോണിക് പബ്ലിഷിംഗ്, മാധ്യമ പ്രതിനിധികൾ എന്നീവർ അടങ്ങിയതാണ് റെഗുലേറ്ററി കമ്മിറ്റി.

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളോ ചിത്രങ്ങളോ പരസ്യങ്ങളിൽ ഉപയോഗിക്കരുത്. ഓൺലൈൻ സംബന്ധിയായ പരസ്യങ്ങൾ നൽകുന്നതിന് മുമ്പ് വിശദാംശങ്ങൾ സഹിതം കമ്മിറ്റിയിൽ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ പരസ്യങ്ങൾക്കും ഡിജിറ്റൽ പരസ്യങ്ങൾക്കും റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്നും മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Krishnendhu
Next Story
Share it