Begin typing your search...

കുവൈറ്റിൽ കെട്ടിടത്തിൽ ഈജിപ്ത് സ്വദേശിയുടെ അജ്ഞാത മൃദദേഹം

കുവൈറ്റിൽ കെട്ടിടത്തിൽ ഈജിപ്ത് സ്വദേശിയുടെ അജ്ഞാത മൃദദേഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കുവൈത്ത് സിറ്റി: കുവൈത്തിലെ ഷർഖ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്ന് ഈജിപ്ത് സ്വദേശിയുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനങ്ങൾ അനുസരിച്ച് ആത്മത്യ ശ്രമമമെന്നാണ് കരുതപ്പെടുന്നത്. കയറുപയോഗിച്ച് തൂങ്ങിയതിന്‍റെ അടയാളങ്ങള്‍ മൃതദേഹത്തിൽ ഉണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയറിന്‍റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു കത്തിയും കണ്ടെത്തിയതായി കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

കയറിന്റെ ഒരു ഭാഗം മുറിച്ച് കഴുത്തിൽ ചുറ്റിയിരിക്കുകയും മറ്റേ ഭാഗം ഒരു നെറ്റുമായി ബന്ധിപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിനടുത്തായി രക്തം പുരണ്ട കത്തിയും ഉണ്ടായിരുന്നു. നിലവിൽ ആത്മഹത്യ എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ മിന അബ്‍ദുല്ല ഏരിയയിൽ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Krishnendhu
Next Story
Share it