കുവൈത്ത് പ്രതിരോധ മന്ത്രിയായി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് ചുമതലയേറ്റു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹ് തുടങ്ങിയവർ സംബന്ധിച്ചു.
ഇതുവരെ ശൈഖ് ഫഹദ് അൽ യൂസുഫ് സുഊദ് അസ്സബാഹ് പ്രതിരോധ മന്ത്രിയുടെ കൂടി ചുമതല വഹിച്ചു വരുകയായിരുന്നു. അദ്ദേഹം ഇനി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ചുമതല നിർവഹിക്കും.