ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂലൈ 19ന് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. 20ന് മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വിശ്രമ ദിനമായും പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

