കുവൈത്ത് സിറ്റി : കുട്ടിവൈത്ത് സമുദ്രാതിർത്തി ലംഘനം നടത്തിയ മൂന്ന് ഇറാൻ കപ്പലുകൾ ഉടൻ പിൻവലിക്കണമെന്ന് കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിന് കുവൈത്ത് മെമ്മോ നൽകി.
ഇറാഖിലെ കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറജ് ഇറാഖ് വിദേശകാര്യ മന്ത്രാലയം അറബ് കാര്യ വകുപ്പ് മേധാവി ഉസാമ അൽ രിഫായിക്ക് ഇതുസംബന്ധിച്ച മെമ്മോ കൈമാറി. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പരമാധികാര ലംഘനത്തെ കർശനമായി നിരസിക്കുന്നതായും വ്യക്തമാക്കി.നിയമപരമായ മാർഗങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത്, ഇരു രാജ്യങ്ങളുടെയും സുരക്ഷിതത്വവും മേഖലയുടെ സുസ്ഥിരതയും വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും സഹകരിക്കാൻ ഇറാഖി ജനതയോട് ആഹ്വാനം ചെയ്തു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

