യാത്രക്കാരൻറെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
ലാൻഡിംഗിന് ശേഷം ആംബുലൻസ് എത്തുകയും വ്യക്തിയെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വിമാനം പിന്നീട് യാത്ര തിരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

