മഴക്കാലത്തെ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ വിലയിരുത്തി കുവൈത്ത് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മിഷാൻ. മഴക്കാലത്തെ നേരിടാൻ ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളുടെ അവലോകനവും ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച ചെയ്തു. അടിയന്തിര രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും മഴക്കാലത്ത് സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം സജ്ജമാക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

