ബോംബ് ഭീഷണിയെ തുടർന്ന് ഗൾഫ് എയർ വിമാനം എമർജൻസി ലാൻഡിങ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പർ വിമാനമാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്. ബോംബ് ഭീഷണി ലഭിച്ച ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാരെ പ്രത്യേക ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തു. മറ്റുവിമാന സർവീസുകളെ ഇക്കാര്യം പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ബോംബ് ഭീഷണി ഉയർത്തിയ ആളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

