കുവൈത്തിൽ വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം വരുന്നു. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ ട്രാഫിക് അപകടങ്ങൾ തടയാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ചുവന്ന സിഗ്‌നൽ ലംഘിക്കുന്നതിന് പിഴ 50 ദിനാറിൽ നിന്ന് 150 ദിനാറായി ഉയരുമെന്നും, അതുപോലെ അശ്രദ്ധമായ വാഹനമോടിക്കലിന് പിഴ 30 ദിനാറിൽ നിന്ന് 150 ദിനാറായി ഉയരുമെന്നും വാഹനം പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് പറഞ്ഞു.
പുതിയ നിയമത്തിന്റെ ഭാഗമായി വാഹനം വീട്ടിൽ നിന്ന് തന്നെ പിടിച്ചെടുക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കുന്നത് പുരോഗമിക്കുകയാണെന്ന് നാസർ ബൗസ്ലൈബ് പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പോയിന്റ് സമ്പ്രദായം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത പോയിന്റ് കടന്നാൽ ലൈസൻസ് റദ്ദാക്കും. പിന്നീട് ലൈസൻസ് എടുക്കണമെങ്കിൽ പുതിയ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

