കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി. സാല്‍മി പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച 322 കാർട്ടന് പുകയിലയാണ് പിടിച്ചെടുത്തത്. മറ്റു വസ്തുക്കള്‍ക്കിടയില്‍ കണ്ടയ്നറില് ഒളിച്ചുകടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ യൂസഫ് അൽ കന്ദരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

