ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം. ബഹ്റൈൻ രാജാവിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ കത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൈമാറി.
കുവൈത്തും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും കത്തിൽ സൂചിപ്പിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി അൽ യഹ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണക്കത്ത് കൈമാറിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

