കുവൈത്ത് ബേയില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ആർട്ടിക്കിൾ 108 പ്രകാരം പാരിസ്ഥിതിക സംരക്ഷിതപ്രദേശമാണ് കുവൈത്ത് ബെ. 2014ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് പാരിസ്ഥിതിക പ്രധ്യാന്യമുള്ള ഇത്തരം സ്ഥലങ്ങളില്‍ അനധികൃതമായി മത്സ്യം പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
പരിസ്ഥിതി നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവരെ ശക്തമായി നേരിടുമെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങളോ, അനധികൃത മത്സ്യബന്ധനമോ ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾ 112 അല്ലെങ്കില്‍ 1880888 നമ്പറിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

