കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്കാണ് ഭൂചലനം രേഖപ്പെടുത്തിയത്.
റിക്ടർ സ്‌കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം ഇന്നലെ പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. ഭൂചലനത്തിൽ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

