കുവൈത്തിൽ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്. ഇത് 13 ദിവസം നീണ്ടുനിൽക്കും.
ഈ കാലയളവിൽ താപനില ഉയരുമെന്നും പൊടി നിറഞ്ഞ കാറ്റ് വീശാൻ തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു. പ്ലീയാഡസ് കിഴക്ക് ഉദിക്കുകയും ഈ മാസം 19 വരെ നക്ഷത്രം ആകാശത്തിൽ അതിൻറെ സഞ്ചാരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇത് ദീർഘകാലം ദൃശ്യമാകും. വേനൽക്കാലത്തിൻറെ ആദ്യ സീസണായാണ് ഇത് കണക്കാക്കപ്പെടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

