കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ പ്രാദേശിക ആന്റി-നാർക്കോട്ടിക്സ് യൂണിറ്റാണ് മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരായ പോരാട്ടത്തിൽ നിർണായക മുന്നേറ്റം നടത്തിയത്. ഫിൻതാസ്, സഅദ് അൽ-അബ്ദുള്ള എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ടുപേരും ബദൂൻ വിഭാഗത്തിൽപ്പെട്ടവരാണ്.

രഹസ്യ വിവരങ്ങളെ തുടർന്ന് നാർക്കോട്ടിക്സ് വിഭാഗം നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിലാണ് ഈ കള്ളക്കടത്ത് സംഘം വലയിലായത്. പ്രതികൾ ഡ്രോണുകൾ ഉപയോഗിച്ച് സെൻട്രൽ ജയിലിനുള്ളിലെ ഒരു തടവുകാരന് മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു ഈ കള്ളക്കടത്ത് നടത്തിയിരുന്നത്.

മയക്കുമരുന്ന് പോലുള്ള സാമൂഹ്യ വിപത്തുകളെ ഇല്ലായ്മ ചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സഹായം ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണെന്നും, എന്തെങ്കിലും സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply