കുവൈത്തിൽ ഒരാഴ്ചക്കുള്ളിൽ 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ. ജനുവരി 20 മുതൽ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് ക്യാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമലംഘകരെ മുൻകരുതൽ തടവിലേക്ക് മാറ്റിയതായും അൽ റായി പത്രം റിപ്പോർട്ടുചെയ്തു.
റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് കർശന പരിശോധന നടത്തിവരുകയാണ്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ റോഡുകളിൽ പരിശോധന നടന്നുവരുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

