കുവൈത്തില്‍ പകല്‍ ഇളം ചൂടും രാത്രിയില്‍ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

കുവൈത്തില്‍ പകല്‍ ഇളം ചൂടും രാത്രിയില്‍ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുറഞ്ഞ താപനില 12 ഡിഗ്രിയും ഉച്ചസമയങ്ങളില്‍ 30 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മണിക്കൂറില്‍ 28 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ തെക്കുകിഴക്കൻ കാറ്റ് വീശും. വരും ദിവസങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ മൂടൽമഞ്ഞ് രൂപപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply