സാൽമിയ ഏരിയയിൽ സ്ക്രാപ്യാർഡിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം വലിയ ഭാഗങ്ങളിൽ പടർന്നു. അഗ്നിരക്ഷ സേന ഉടനടി സ്ഥലത്തെത്തുകയും തീ അണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആളപായമൊന്നും കൂടാതെ തീ അതിവേഗം അണച്ചതായും സേനാംഗങ്ങളുടെ പെട്ടെന്നുള്ള പ്രതികരണമാണ് തീ പടരുന്നത് തടയാൻ സഹായിച്ചതെന്നും അഗ്നിരക്ഷ സേന അറിയിച്ചു. ജഹ്റ ഗവർണറേറ്റ് ഫയർ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ അലി ബിൻ രേധയും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

