സബാഹ് അൽ നാസർ പാലം നിർമാണ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വിലയിരുത്തി.നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി പദ്ധതി വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.നിശ്ചയിച്ച സമയപരിധിക്കുള്ളിലും കരാർ അനുസരിച്ചും പദ്ധതി പൂർത്തീകരിക്കുമെന്ന് ഉറപ്പാക്കണമെന്നും സൂചിപ്പിച്ചു.
പാലത്തിന്റെ അവസ്ഥ തുടർച്ചയായി നിരീക്ഷിക്കാനും പൊതുജനങ്ങൾക്കും ചുറ്റുമുള്ള റോഡുകൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉണർത്തി. റോഡ്, ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുക, ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

