കുവൈത്ത് സിറ്റി : കുവൈത്തിൽ പതിമൂന്നാമത്തെ ശാഖ തുറന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഹൈപ്പർമാർക്കറ്റ് രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ ഇനി ജലീബ് അൽ ശുയൂഖിൽ പ്രവർത്തനമാരംഭിച്ചു . കുവൈത്തിലെ പതിമൂന്നാമത്തേയും ജി.സി.സിയിലെ നൂറ്റിമൂന്നാമത്തേയും ശാഖയാണിത്. ബ്ലോക്ക് ഒന്നിൽ ഖാലിദ് അഖാബ് സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലെറ്റ്. ബുധനാഴ്ച രാവിലെ 11ന് പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യും.
മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്ന ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് നെസ്റ്റോ കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. ഷോപ്പിങ് സുഗമമാക്കാൻ കൂടുതൽ ചെക്കൗട്ട് കൗണ്ടറുകളും വിശാലമായ പാർക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മൂന്നു നിലകളിലായി അവശ്യസാധനങ്ങൾ, ഫ്രോസൺ ഫുഡ്, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, പലവ്യഞ്ജനം, റോസ്റ്ററി, ചോക്ലറ്റ്, ബേക്കറി, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

