എട്ടാമത് കുവൈത്ത് ഇന്റർനാഷനൽ ഫാർമസി കോൺഫറൻസിന് തുടക്കം. കുവൈത്ത് സർവകലാശാലയുടെ നേതൃത്വത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടര്‍ ഡോ. മിഷാരി അൽ ഹർബി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന, ക്ലിനിക്കൽ ഫാർമസ്യൂട്ടിക്കൽ സയൻസസ് മേഖലകളിലെ ഏറ്റവും പുതിയ ശാസ്ത്രീയ ഗവേഷണങ്ങളും അപ്ഡേറ്റുകളും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കോളജ് ഓഫ് ഫാർമസി ആക്ടിങ് ഡീൻ ഡോ.മൈതം ഖ്വാജ പറഞ്ഞു. ഫാര്‍മസി മേഖലയിലെ ആധുനിക മുന്നേറ്റങ്ങളെ അധികരിച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ കോൺഫറൻസില്‍ ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുള്ള പ്രധാനവേദിയാണ്.
കോൺഫറൻസിന്‍റെ ഭാഗമായി വിവിധ ഗവേഷണ മേഖലകളിലെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ലോകോത്തര നിലവാരത്തിലുള്ള ഇത്തരം കോൺഫറൻസുകള്‍ രാജ്യത്തെ ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ഖ്വാജ പറഞ്ഞു. ഞായറാഴ്ച ആരംഭിച്ച കോൺഫറൻസ് ഇന്ന് അവസാനിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

