ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച കുറ്റത്തിൽ മൂന്നുപേരെ ക്രിമിനൽ സെക്യൂരിറ്റി ഒഫീസർമാർ അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണ പ്രവർത്തനങ്ങൾക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചു അതിൽ നിന്ന് ചെമ്പ് എടുത്തു വിൽക്കലായിരുന്നു സംഘത്തിന്റെ പതിവ്. പ്രതികളിൽ നിന്ന് മോഷണ വസ്തുക്കളും അതിനായുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
നിയമനടപടികളും സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് അടുത്തിടെയായി ഇലക്ട്രിക് കേബിൾ മോഷണങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 66 കേബിൾ മോഷണ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി വൈദ്യുതി മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോഷണങ്ങളെ ചെറുക്കുന്നതിന് നിരവധി നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. പരിശോധനയും ഇലക്ട്രിക് കേബിളുകള്‍ സ്ഥാപിച്ച റോഡുകളില്‍ പട്രോളിംഗും വർധിപ്പിച്ചിട്ടുണ്ട്. മോഷണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

