Headlines

കുവൈത്തിൽ ഇന്ന് മുതൽ 13 ദിവസം മിർസം സീസൺ

കുവൈത്തിൽ ഇന്ന് മുതൽ 13 ദിവസം മിർസം സീസൺ. സീസണിൽ പകലിന്റെ ദൈർഘ്യം കൂടും. ഉയർന്ന താപനിലകൊണ്ട് ഈ സീസൺ ‘ജംറത്തുൽ ഖൈസ്’ ‘വേനൽക്കാലത്തെ തീ’ എന്നാണറിയപ്പെടുന്നത്. ചൊവ്വാഴ്ച കുവൈത്ത് മിർസം എന്നറിയപ്പെടുന്ന വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽഒജൈരി സയന്റിഫിക് സെന്ററാണ് വ്യക്തമാക്കിയത്. 13 ദിവസം നീണ്ടുനിൽക്കുമെന്നും ഈ സീസണിൽ താപനില വളരെ ഉയർന്നതായിരിക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

വേനൽക്കാലത്തെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അൽമിർസം. തുടർന്ന് ഈർപ്പം കാരണം അറിയപ്പെടുന്ന ‘അൽകുലൈബിൻ’, തുടർന്ന് ”സുഹൈൽ’ എന്നീ സീസണുകളുണ്ടാകും. അടുത്ത ബുധനാഴ്ച ഈന്തപ്പന വിളവെടുപ്പ് ആരംഭിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

‘അൽ-മിർസം’ നക്ഷത്രത്തിൽ നിന്നാണ് സീസണ് പേര് ലഭിച്ചതെന്നും അധികൃതർ വിശദീകരിച്ചു. ജ്യോതിശാസ്ത്രപരമായി ”സിറിയസ്” എന്നറിയപ്പെടുന്നതാണ് ഈ നക്ഷത്രം. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായാണ് ഇത് അറിയപ്പെടുന്നത്.

Leave a Reply