Headlines

തൊഴിലുറപ്പ് നിയമഭേദഗതി സംസ്ഥാനത്തിന് അധിക ബാധ്യത; കെ.എൻ. ബാലഗോപാൽ

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതികൾ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വരുമാനം കവരുകയാണെന്നും ഓരോ ഉത്തരവാദിത്തങ്ങളിൽ നിന്നായി കേന്ദ്രം പിന്മാറുന്നത് ഫിസ്കൽ ഫെഡറലിസത്തെ തകർക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനുള്ള ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ പണം എടുത്തു വൻകിടക്കാർക്ക് നൽകുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേക പദ്ധതികൾ ആവശ്യമാണെന്നും മൂലധനച്ചെലവിനായി (Capital Expenditure) സംസ്ഥാനങ്ങൾക്ക് ചുരുങ്ങിയത് 0.5% എങ്കിലും അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഈ പൊതുവായ പ്രശ്നങ്ങളിൽ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply