രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് സി.പി.എം. നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ പ്രതികരിച്ചു.
അദ്ദേഹത്തിനെതിരെ ഉയർന്ന വെളിപ്പെടുത്തലുകൾ, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ്. ഇത് സ്ത്രീകളോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും ഇത്തരത്തിലുള്ള മാനസികാവസ്ഥയുടെ ഉടമയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നും അവർ പറഞ്ഞു.
രാഹുലിനെതിരെയുള്ള പരാതികൾ അവഗണിച്ച കോൺഗ്രസ് നേതൃത്വത്തിന് ഈ വിഷയത്തിൽ മറുപടി പറയാൻ ബാധ്യതയുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു. കൂടാതെ, വടകര തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകളെ അധിക്ഷേപിച്ച സംഘത്തിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നേതൃത്വം നൽകിയിരുന്നു എന്നും അവർ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരുന്നത് കേരള നിയമസഭയ്ക്ക് തന്നെ നാണക്കേടാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

