കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരേ സിപിഎം നേതാവ് കെ.ജെ. ഷൈൻ ആലുവ സൈബർ പോലീസിൽ പരാതി നൽകി. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തി എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
വ്യാജ പ്രചാരണങ്ങൾ നടത്തിയതിന്റെ നിരവധി സാമൂഹിക മാധ്യമ ലിങ്കുകൾ പോലീസിന് കൈമാറിയതായി കെ.ജെ. ഷൈൻ അറിയിച്ചു. ഷൈനിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് സൈബർ പോലീസ് കേസെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

