Begin typing your search...

ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാൻ അവസരം കൊടുക്കില്ല; സച്ചിദാനന്ദൻ പറഞ്ഞത് കേരളത്തിന്റെ മനസ്സെന്ന് സതീശൻ

ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാൻ അവസരം കൊടുക്കില്ല; സച്ചിദാനന്ദൻ പറഞ്ഞത് കേരളത്തിന്റെ മനസ്സെന്ന് സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് എൽ.ഡി.എഫ്. സർക്കാർ മൂന്നാംതവണയും അധികാരത്തിൽ വരാതിരിക്കാൻ പ്രാർഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷം. കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാൾക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

'കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തിൽ തട്ടിപ്പറഞ്ഞ വാക്കുകളാണ്. ഇതാണ് കേരളത്തിലെ ജനങ്ങൾ മുഴുവൻ പറയുന്നത്. ഈ സർക്കാരാണ് തുടരുന്നതെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകർന്നുതരിപ്പണമായിരിക്കുകയാണ്', സതീശൻ കുറ്റപ്പെടുത്തി.

ഉമ്മൻചാണ്ടിയെ നിലനിർത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിക്കൊണ്ടുതന്നെ വർഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കെതിരേയും ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയ ഇരുസർക്കാരുകൾക്കെതിരേയുമുള്ള പോരാട്ടത്തിന്റെ പ്ലാറ്റ്ഫോമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ഐക്യജനാധിപത്യമുന്നണി രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇത്രയേറെ മാധ്യമങ്ങളേയും ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കൻ? ഇത് ഓട്ടച്ചങ്കനാണ്. അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാൻ അവസരം കൊടുക്കില്ല. ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയാണ് ഇറങ്ങിയിരിക്കുന്നത്, ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്നുകൊടുക്കണമെന്നാണ് മരുമോൻ പറയുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ചതിനാലാണ് ആരോപണം ഉന്നയിച്ചവർക്ക് മരുന്നുകൊടുക്കണമെന്ന് ഒരു മന്ത്രിക്ക് പറയാൻ ധൈര്യം കിട്ടിയത്. പൊതുമരാമത്ത് മന്ത്രി, ഈ മന്ത്രിസഭയിൽ മറ്റുമന്ത്രിമാർക്കുള്ളതിനേക്കാൾ അമിതാധികാരങ്ങൾ കൈയ്യാളുകയാണ്', വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

WEB DESK
Next Story
Share it