Begin typing your search...

കുപ്പിയിൽ ഇനി പെട്രോൾ കിട്ടില്ല; പാചകവാതകം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനും നിയന്ത്രണം

കുപ്പിയിൽ ഇനി പെട്രോൾ കിട്ടില്ല; പാചകവാതകം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനും നിയന്ത്രണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പേെട്രാളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെയ്പ്പിന് പിന്നാലെയാണ് നടപടി.

വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകൾ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തിൽ നിർത്തി മാത്രമേ ഇന്ധനം നിറയ്ക്കാൻ അനുവദിക്കൂ. മാത്രമല്ല വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല.

ട്രെയിനുകളിൽ പാഴ്സലായി വാഹനം കൊണ്ടുപോകമ്പോൾ അതിൽ ഇന്ധനം ഉണ്ടാവരുതെന്ന റെയിൽവേ നിയമം നിലവിലുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുളളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎൽ ഉൾപ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങൾക്കും പെസോ നിർദേശം നൽകിയിട്ടുണ്ട്.

Aishwarya
Next Story
Share it