Begin typing your search...

തകഴി സാഹിത്യ പുരസ്‌കാരം 17ന്‌ എം മുകുന്ദന്‌ സമ്മാനിക്കും; സാഹിത്യോത്സവം 10 മുതൽ

തകഴി സാഹിത്യ പുരസ്‌കാരം 17ന്‌ എം മുകുന്ദന്‌ സമ്മാനിക്കും; സാഹിത്യോത്സവം 10 മുതൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തകഴി സാഹിത്യ പുരസ്‌കാരം 17ന് എം. മുകുന്ദന് സമ്മാനിക്കുമെന്ന് സ്മാരകം ചെയർമാൻ ജി. സുധാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10 മുതൽ 17 വരെ ശങ്കരമംഗലത്ത് നടക്കുന്ന തകഴി സാഹിത്യോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. 10ന് വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ കുരീപ്പുഴ ശ്രീകുമാർ തകഴിയെ അനുസ്മരിക്കും. തകഴി മ്യൂസിയം നിർമാണം സംബന്ധിച്ച് ഊരാളുകങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധി ബി. ഗോപകുമാർ വിശദീകരിക്കും. എ.എം. ആരിഫ് എം.പി, തോമസ് കെ. തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. 11ന് വൈകിട്ട് 5.30ന് തകഴിയിലെയും സമീപ പ്രദേശങ്ങളിലേയും ഏഴുത്തുകാരുടെ സംഗമം നടത്തും. 12 ന് കഥാ സായാഹ്നം. 13ന് സ്‌കൂൾ വിദ്യാർഥികൾക്കായി സാഹിത്യമത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9847087900.

15ന് പകൽ മൂന്നിന് കോളജ് വിദ്യാർഥികൾക്കായി പ്രസംഗമത്സരം, 16ന് വൈകിട്ട് നാലിന് പുസ്തകപ്രകാശനം. സാഹിത്യപ്രവർത്തക സഹകരദണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ ഉദ്ഘാടനംചെയ്യും. രാജു കഞ്ഞിപ്പാടത്തിന്റെ 'നിശാഗന്ധി വിരിയുന്നു മുസാവരി' നോവലും ജി. സുധാകരന്റെ നവയഗപുത്രൻ, കാവാലം സംഗീതം കവിതാസമാറാരങ്ങളും പ്രകാശനം ചെയ്യും. 17ന് തകഴി ജന്മദിനാഘോഷവും തകഴി സാഹിത്യ പുരസ്‌കാര വിതരണവും. പകൽ 2.30ന് മുകുന്ദനോടൊപ്പം മുഖാമുഖം, വൈകീട്ട് 4.30ന് പുരസ്‌കാര വിതരണവും സമാപനയോഗവും ചേരും.

ജി സുധാകരൻ അവാർഡ് കൈമാറും. ചെറുകഥാ പുരസ്‌കാരം എം.മുകുന്ദൻ വിതരണം ചെയ്യും. കൊടിക്കുന്നിൽ സുഗരഷ് എം.പി, യു. പ്രതിഭ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. സെക്രട്ടറി കെ.ബി. അജയകുമാർ, സമിതിേയംഗം അലിയാർ മാക്കിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Aishwarya
Next Story
Share it