Begin typing your search...

മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയാ സമ്മേളനം; പാർട്ടി പദവികൾ ഇല്ലാത് കൊണ്ടാകും ഒഴിവാക്കിയതെന്ന് ജി.സുധാകരൻ

മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയാ സമ്മേളനം; പാർട്ടി പദവികൾ ഇല്ലാത് കൊണ്ടാകും ഒഴിവാക്കിയതെന്ന് ജി.സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ പൂർണമായി ഒഴിവാക്കി ഏരിയാ സമ്മേളനം. ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന സിപിഐഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്നാണ് പൂർണമായി ഒഴിവാക്കിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല.

സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ട്. നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ. തനിക്ക് പാ‍ർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരൻ പ്രതികരിച്ചു.

WEB DESK
Next Story
Share it