Begin typing your search...

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം; ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു: ഷാഫി പറമ്പിൽ 

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം; ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു: ഷാഫി പറമ്പിൽ 
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു.

ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് ബിജെപി മുന്നണി (സിപിഎം ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞ് പോകും നാടിനിയും മുന്നോട്ട് പോകണ്ടേ എന്നാണ് വടകരയിൽ നേരത്തെ സിപിഎം പറഞ്ഞത്.

ആ വാചകം ഞാൻ സിപിഎമ്മിനോട് അങ്ങോട്ട് ചോദിക്കുകയാണ്. നാടിനിയും മുന്നോട്ട് പോകണ്ടേേയെന്നും ഷാഫി ചോദിച്ചു. ഈ തിരഞ്ഞെടുപ്പിനെയും ജാതിയെയും മതത്തിന്റെയും അക്കൌണ്ടിലേക്ക് കെട്ടരുത്. പാലക്കാടിന്റെ ജനങ്ങളോടും ആ രീതി കാണിക്കരുതെന്നും ഷാഫി പറഞ്ഞു.

WEB DESK
Next Story
Share it