Begin typing your search...

ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി.

രണ്ടു സ്കാനിങ് സെന്‍ററുകളും ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്.

നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതിന്‍റെ തുടര്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

WEB DESK
Next Story
Share it