Begin typing your search...

കൊല്ലം കരുനാഗപ്പള്ളി സിപിഐഎമ്മിലെ വിഭാഗീയത ; സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിൽ , വിമത വിഭാഗവുമായി ചർച്ച നടത്തിയേക്കും

കൊല്ലം കരുനാഗപ്പള്ളി സിപിഐഎമ്മിലെ വിഭാഗീയത ; സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിൽ , വിമത വിഭാഗവുമായി ചർച്ച നടത്തിയേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​ സി.പി.ഐ.എമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തി നേതാക്കളെ കാണും. ജില്ല കമ്മിറ്റി ഓഫീസിലെത്തുന്ന ഗോവിന്ദൻ വിമതരെ നേരിൽ കാണാനും ചർച്ച നടത്താനും സാധ്യതയുണ്ട്.

സി.പി.ഐ.എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ വേ​ദി ഒ​രു​ങ്ങു​ന്ന കൊ​ല്ലം ജി​ല്ല അ​തി​രൂ​ക്ഷ വി​ഭാ​ഗീ​യ​ത​യു​ടെ കേ​ന്ദ്ര​മാ​യ​ത്​ സി.​പി.​ഐ.എ​മ്മി​ന് തലവേദനയാവുകയാണ്. ഏ​താ​നും വ​ർ​ഷം മു​മ്പ്​ എ​റ​ണാ​കു​ള​ത്ത്​ വി​ഭാ​ഗീ​യത ക​ടു​ത്ത​പ്പോ​ൾ അ​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ൻ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന്​ സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തിയിരിക്കയാണെന്നാണ് പറയുന്നത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ തെ​റ്റാ​യ​തൊ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​തി​ലേ​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക​യാ​ണ്. ഒ​ളി​ക്യാ​മ​റ വി​വാ​ദ​മ​ട​ക്കം വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​പ്പോ​ഴാ​ണ്​ ഗോ​പി കോ​ട്ട​മു​റി​ക്ക​ലി​നെ മാ​റ്റി 2011 മു​ത​ൽ 13 വ​രെ ര​ണ്ടു​വ​ർ​ഷം എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം എം.​വി. ഗോ​വി​ന്ദ​ൻ ഏ​റ്റെ​ടു​ത്ത​ത്.

ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​മു​മ്പ്​ ത​ന്നെ കൊ​ല്ലം ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യിരുന്നു. പ​ല ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളും മു​ട​ങ്ങി. ചിലത് മാ​റ്റി​വെ​ക്കുന്ന സാഹചര്യമുണ്ടായി. ത​ർ​ക്ക​പ​രി​ഹാ​ര​ത്തി​ൽ ജി​ല്ല നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നേ​രി​ട്ട്​ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗം വി​ളി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും വ​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ലും എം.​വി. ഗോ​വി​ന്ദ​ൻ ക​ഴി​ഞ്ഞ​മാ​സം പ​​ങ്കെ​ടു​ത്തു. എ​ന്നി​ട്ടും രം​ഗം ശാ​ന്ത​മാ​യി​ല്ല.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​വും ത​മ്മി​ലെ വ​ടം​വ​ലി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മാ​ത്രം ഇ​രു​പ​തി​ലേ​റെ ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ളാ​ണ്​ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്ന​ത്. ര​ണ്ട്​ ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ൾ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്തു. ക​ല്ലേ​ലി​ഭാ​ഗ​ത്ത്​ സ​മ്മേ​ള​നം കൈ​യാ​ങ്ക​ളി​യി​ലാ​ണ്​ അ​വ​സാ​നി​ച്ച​ത്. കൊ​ല്ലം ഏ​രി​യ​യി​ലെ ചാ​ത്ത​ന്നൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​ന​വും റ​ദ്ദാ​ക്കി​യി​രു​ന്നു. ശൂ​ര​നാ​ട്​ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​​ദേ​ശം അ​ട്ടി​മ​റി​ച്ച്​ മ​റ്റൊ​രാ​ളെ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​ന്നു.

ഏ​ഴ്​ ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളാ​ണ്​ വി​ഭാ​ഗീ​യ​ത​യി​ൽ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്ന​ത്. അ​തി​ൽ നാ​ലെ​ണ്ണം വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ​തി​ലും ഒ​രെ​ണ്ണം വീ​ണ്ടും നി​ർ​ത്തി. ഔ​​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്​ മേ​ൽ​ക്കൈ​യു​ള്ള കു​ല​ശേ​ഖ​ര​പു​രം നോ​ർ​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​ര​ത്തി​ന്​ ക​ള​മൊ​രു​ങ്ങു​ക​യും വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സെ​ക്ര​ട്ട​റിയായി മൂ​ന്ന്​ ടേം ​പൂ​ർ​ത്തി​യാ​ക്കി​യ പി. ​ഉ​ണ്ണി​യെ ഒ​ഴി​വാ​ക്കി എ​ച്ച്.​എ. സ​ലാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ അം​ഗീ​ക​രി​ക്കാ​തെ​യാ​ണ്​ ഒ​രു​വി​ഭാ​ഗം പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​വ​ർ പ്ര​ധാ​ന​മാ​യും മു​ൻ സെ​ക്ര​ട്ട​റി​ക്കും തെ​ര​ഞ്ഞെ​ടു​ത്ത സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ കേ​ട്ടാ​ല​റ​യ്​​ക്കു​ന്ന മു​​ദ്രാ​വാ​ക്യ​മാ​ണു​യ​ർ​ത്തി​യ​ത്. കൊ​ല്ല​ത്ത്​ ജി​ല്ല സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ, ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ നേ​താ​ക്ക​ൾ.

WEB DESK
Next Story
Share it