കൊച്ചിയുടെ ഹിറ്റ് ‘സമൃദ്ധി’ക്ക് റെയിൽവേയുടെ പച്ചക്കൊടി

കുറഞ്ഞ നിരക്കിൽ കൊച്ചിക്കാർക്ക് ഭക്ഷണം നൽകി ഹിറ്റായ കൊച്ചി കോർപ്പറേഷൻറെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണം ഇനി കേരളത്തിലെ ട്രെയിനുകളിലും കിട്ടും. പരശുറാം, ഇൻറർസിറ്റി, ജനശതാബ്ദി അടക്കം 4 ട്രെയിനുകളിലാണ് നിലവിൽ സമൃദ്ധിയുടെ ഭക്ഷണം ലഭ്യമാവുക. സമൃദ്ധിയെക്കുറിച്ച് കേട്ടറിഞ്ഞ ഐആർസിടിസി ഉദ്യോഗസ്ഥർ നേരിട്ടെത്തി അടുക്കള പരിശോധിച്ച ശേഷമാണ് ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply