Begin typing your search...

സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങിയ സംഭവം ; സംസ്ഥാനമൊട്ടാകെ പരിശോധനയുണ്ടാകും , മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങിയ സംഭവം ; സംസ്ഥാനമൊട്ടാകെ പരിശോധനയുണ്ടാകും , മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാ​ല​ഗോപാൽ. വിഷയത്തിൽ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നൽകി. നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

ക്ഷേമപെൻഷൻ തട്ടിപ്പ് വിഷയത്തിൽ ഇന്ന് ഉച്ചക്ക് 12.30 ന് മുഖ്യമന്ത്രി പ്രത്യേക യോ​ഗം വിളിച്ചിട്ടുണ്ട്. ധനവകുപ്പ്, തദ്ദേശ ഭരണവകുപ്പ് മന്ത്രിമാരും ഉദ്യോ​ഗസ്ഥരും ​യോ​ഗത്തിൽ പങ്കെടുക്കും.

WEB DESK
Next Story
Share it