Begin typing your search...

മുഖ്യമന്ത്രിയ്‌ക്കെതിരെ രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ച് ഗവർണർ

മുഖ്യമന്ത്രിയ്‌ക്കെതിരെ  രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ച് ഗവർണർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ച് രാഷ്‌ട്രപതിയ്ക്ക് കത്ത് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്‌ക്ക് പോകുമ്പോൾ പകരം ആർക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദർശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്‌ട്രപതിയ്‌ക്ക് ഗവർണർ കത്ത് നൽകിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവർണർ പോരിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പരാമർശിച്ച് ഗവർണർ നടത്തിയ അഭിപ്രായങ്ങൾക്ക് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങൾ ഗവർണർ-സർക്കാർ പോര് ച‌ർച്ചയ്‌ക്കെടുക്കാനിരിക്കെയാണ് ഗവർണറുടെ നിർണായക നീക്കം.

ഗവർണർ സർവ്വാധികാരി ചമയേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് തിരിച്ചടിയായാണ്സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും ആയുധമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിനും അദ്ദേഹവുമായി അടുപ്പമുള്ളവർക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ഇടപെടുമെന്ന് ഇന്നലെ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഗവർണർ മുന്നറിയിപ്പ് നൽകിയത്. അദ്ദേഹം ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്താനിരിക്കെയാണ് മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കുന്ന വെടിമരുന്നിട്ടത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും പേര് പറയാതെ, എന്നാൽ സ്വപ്നയുടെ പുതിയ ആരോപണങ്ങളും അവരുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും ആയുധമാക്കിയാണ് ഗവർണർ ഇന്നലെ മറുപടി നൽകിയത്.

Elizabeth
Next Story
Share it