Begin typing your search...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് തീയിട്ടു; ബോഗി കത്തി നശിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് തീയിട്ടു; ബോഗി കത്തി നശിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് (16306) തീയിട്ടു. പിന്നിലെ ജനറൽ കോച്ചാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടൻ വേർപെടുത്തിയതിനാൽ തീ പടർന്നില്ല. പുലർച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്.

ഏപ്രിൽ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവിൽ(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. കണ്ണൂർ റെയിൽവേ യാർഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബർ 20-ന് പുലർച്ചെ 4.45-ന് കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.

WEB DESK
Next Story
Share it