Begin typing your search...

വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ; കാട്ടിൽ പ്ലാസ്റ്റിക് ഇട്ടാൽ പിഴ 25,000 വരെ

വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ; കാട്ടിൽ പ്ലാസ്റ്റിക് ഇട്ടാൽ പിഴ 25,000 വരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. 1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബിൽ പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.

വനത്തിൽ പ്ലാസ്റ്റിക്ഉൾപ്പെടെയുള്ള മാലിന്യം തള്ളുക, മണൽവാരുക, വേലികൾക്കും കൈയാലകൾക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടകവസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക, വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുക, ശല്യപ്പെടുത്തുക, വനത്തിലെ പുഴകളിൽനിന്ന് മീൻപിടിക്കുക എന്നിവയും കുറ്റകൃത്യങ്ങളാക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു. ഒന്നുമുതൽ അഞ്ചുവർഷംവരെ തടവും 5000 മുതൽ 25,000 രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്ന ശിക്ഷ.

വനത്തിൽവെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥകളിലും മാറ്റം വരും. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിൽ കുറയാത്തവർക്കുമാത്രം ഇതിന് അധികാരം നൽകുന്നതാണ് ഭേദഗതി.

WEB DESK
Next Story
Share it