കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; പൊലീസ് മൊഴിയെടുത്തു

കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഷൈനിന്റെ മൊഴിയെടുത്തു. ആലുവ സൈബർ പൊലീസാണ് മൊഴിയെടുത്തത്. ഇടത് എംഎൽഎയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ പ്രചരണത്തിനെതിരെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ഷൈൻ പരാതി നൽകിയത്.

നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു.രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യംവെച്ചുള്ള നേറികെട്ട രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply