രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് രാഷ്ട്രീയ – സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധം സ്ഥാപിച്ചതെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു.
ഒരു കുഞ്ഞുണ്ടാകാൻ രാഹുൽ ആഗ്രഹിച്ചതിനെ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ധാർമികതയും നൈതികതയും പുലർത്തണമെന്നാണ് വിമർശകർ പറയുന്നത്, ഈ ധാർമികതയും നൈതികതയും പരാതിക്കാരിക്ക് ബാധകമല്ലേ എന്നും രാഹുൽ ഈശ്വർ ചോദിച്ചു. റേഡിയോ കേരളം 1476 എ എമ്മിലെ പ്രതിധ്വനി എന്ന ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരി ജീവിത പങ്കാളിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ഒരു പോലെ വഞ്ചിക്കുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.
സെക്രട്ടറിയറ്റിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയെന്ന വിവരമാണ് പുറത്തുവന്നത്. പരാതിയിൽ തിരുവനന്തപുരം റൂറൽ എസ് പി യുവതിയുടെ മൊഴിയെടുത്തു. റൂറൽ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

