അയനം – സി.വി. ശ്രീരാമൻ കഥാപുരസ്കാരം സിതാര എസിന് നാളെ സമ്മാനിക്കും

അയനം സാംസ്കാരിക വേദിയുടെ പതിനാറാമത് സി.വി. ശ്രീരാമൻ കഥാപുരസ്കാര സമർപ്പണം ഒക്ടോബർ പത്ത് (വെള്ളി) രാവിലെ 11 മണിക്ക് വൈശാഖൻ കഥാകാരി സിതാര എസിന് സമ്മാനിക്കും. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച സിതാര എസിന്റെ ‘അമ്ലം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അയനം വൈസ് ചെയർമാൻ സുബീഷ് തെക്കൂട്ട് അധ്യക്ഷനാകും. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് സി.വി.ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സ്വപ്ന സി. കോമ്പാത്ത്,കെ. ഗിരീഷ് കുമാർ, എം.എസ്. ബനേഷ്, ശൈലൻ, ടി.ജി. അജിത, ടി.എസ്. സജീവൻ, ടി. സുരേഷ് കുമാർ,എം.ആർ.മൗനിഷ്, ടി.എം.അനിൽകുമാർ എന്നിവർ സംസാരിക്കും.

11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈശാഖൻ ചെയർമാനും ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കെ. ഗിരീഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത് എന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply