Begin typing your search...

എൻ എസ് എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാർ; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് സുകുമാരൻ നായർ

എൻ എസ് എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാർ; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് സുകുമാരൻ നായർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർഥന നടത്തി. ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരൻ നായരുടെ പ്രതികരണം. ഗണേഷ് ഒരിക്കലും എൻ എസ് എസിന് എതിരാകില്ല.ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻ എസ് എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും സുകുമാരൻ നായ‍ര്‍ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹ പൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്ന് ഗണേഷ് കുമാറും പ്രതികരിച്ചു. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ്. അനാവശ്യ പ്രശ്നങ്ങളിൽ എൻ എസ് എസ് ഇടപെടാറില്ല. എൻ എസ് എസും സർക്കാരും സ്വതന്ത്രരാണ് രണ്ടും വ്യത്യസ്തവ്യമാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

WEB DESK
Next Story
Share it