Begin typing your search...
ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം
ആലപ്പുഴയിൽ റോഡിലെ മരണക്കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയിൽ വീഴുകയായിരുന്നു.
സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല. അക്കാരണത്താൽ റോഡിലെ കുഴി ജോയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടം നടന്നയുടനെ അധികൃതർ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
Next Story