3 ദിവസം കേരളത്തിൽ മഴ തകർക്കും; ദിവസങ്ങൾക്ക് ശേഷം വീണ്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചൂടിൽ കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴ സാധ്യത ഏറ്റവും ശക്തം.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
21/03/2025 : പത്തനംതിട്ട, ഇടുക്കി
22/03/2025 : പാലക്കാട്, മലപ്പുറം, വയനാട്
23/03/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

One thought on “3 ദിവസം കേരളത്തിൽ മഴ തകർക്കും; ദിവസങ്ങൾക്ക് ശേഷം വീണ്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  1. I’m really inspired with your writing skills as neatly as with the structure to your blog. Is this a paid subject matter or did you modify it your self? Either way stay up the nice high quality writing, it is uncommon to see a great weblog like this one nowadays!

Leave a Reply

Your email address will not be published. Required fields are marked *