39 കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തിയ യുവാവ് പിടിയിൽ. കൊന്നത്തടി പനംകൂട്ടി ഇളംമ്പശ്ശേരിയിൽ ഡെനിൽ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയിൽ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്മെന്റ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.
പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികൾ വിൽപ്പനയ്ക്ക് വേണ്ടിയാണ് വീട്ടുവളപ്പിൽ നട്ടുവളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ അടിമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

