Begin typing your search...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കോഴിക്കോട് 19കാരി പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കോഴിക്കോട് 19കാരി പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19കാരി പൊലീസ് പിടിയിൽ. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണം കടത്താൻ ശ്രമിച്ച കാസർകോ‍ട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് കസ്റ്റഡിയിലായത്. അടിവസ്ത്രത്തുനുള്ളില്‍ വിദ​ഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയിലാണ് സ്വർണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പുറത്തെ പൊലീസ് നടപടിയിൽ പെൺകുട്ടി കുടുങ്ങി.

ഈ മാസം 22നും കരിപ്പൂരിൽ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടി. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ് നിന്നും 1056 ഗ്രാം സ്വർണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ നിന്നും 1060 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്.

Elizabeth
Next Story
Share it